ചെന്നൈ: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ സംഭവത്തിന്റെ അന്വേഷണം തമിഴ്നാട്ടിലേക്കും. എന്‍ഐഎയുടെ അഞ്ചംഗ സംഘമാണ് പരിശോധന നടത്തുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായര്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് സ്വർണം തമിഴ്‌നാട്ടിൽ വിറ്റെന്ന വിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് തിരുച്ചിറപ്പള്ളിയില്‍ മൂന്ന് ഏജന്റുമാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചെന്നൈയിൽ വിവിധ ഇടങ്ങളിൽ പരിശോധന നടത്തുകയും ചെയ്‌തിരുന്നു.
സ്വര്‍ണവില്‍പ്പന ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന ഒട്ടേറെപ്പേരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു. മൊഴിയെടുക്കലും ചോദ്യം ചെയ്യലും തുടരും. തിരുച്ചിറപ്പള്ളിയിലെ ഒരു ജ്വല്ലറിയിലും പിന്നീട് ബംഗളൂരുവിലും പരിശോധന നടത്തിയ ശേഷമാണ് ചെന്നൈയിലെത്തിയത്. കേരളത്തില്‍ നിന്ന് അടുത്തിടെ ചെന്നൈയിലേക്ക് സ്ഥലംമാറിയെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും എന്‍ഐഎ മൊഴിയെടുത്തു.
Leave a Comment