
തൊടുപുഴ: സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു. ഇടുക്കിയിലെ 51 കോവിഡ് രോഗികളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഇന്ന് പോസിറ്റീവായ 51 കോവിഡ് രോഗികളുടെ പേര്, വിലാസം, മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ എന്നിവയടക്കമുള്ള വിവരങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ആരോഗ്യവകുപ്പില്‍ നിന്നാണ് വിവരങ്ങളെല്ലാം ചോര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. രോഗികളുടെ പട്ടിക ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഡിഎംഒയോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments