
ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാകിസ്ഥാനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. കശ്മീരില്‍ നിയന്ത്രണരേഖയിലെ സേനാതാവളങ്ങള്‍ സന്ദര്‍ശിച്ച നരവനെ, പാക്ക് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. അതിര്‍ത്തിയിലുടനീളം പാക്ക് സേന തുടര്‍ച്ചയായി ഷെല്ലാക്രമണം നടത്തുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം. സംഘര്‍ഷം നിലനില്‍ക്കുന്ന ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള കിഴക്കന്‍ ലഡാക്കും അടുത്തിടെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.
അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്കു യുഎസ് നിര്‍മിത അത്യാധുനിക യന്ത്രത്തോക്കുകള്‍ ലഭ്യമാക്കാന്‍ കരസേന നടപടിയാരംഭിച്ചു.അതേസമയം, കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ലക്ഷ്യമിട്ടുള്ള ചൈനയുടെ സേനാനീക്കം ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ നേരിട്ടുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് ഇന്ത്യന്‍ സേനാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
Post Your Comments