റാന്നി: വനത്തിനുള്ളില്‍ ചാരായം വാറ്റിയ രണ്ടു പേരെ വനപാലകര്‍. ഒരാള്‍ ഒളിവിലാണ്. പിടികൂടിയവരെ എക്സൈസിന് കൈമാറി. വാലു മണ്ണില്‍ വീട്ടില്‍ അശോക് കുമാര്‍, മുണ്ടയ്ക്ക പറമ്പില്‍ വീട്ടില്‍ കിളി എന്ന് വിളിക്കുന്ന ജോമോന്‍ വര്‍ഗീസ് എന്നിവരെയാണ് പിടികൂടിയത്. ആനച്ചന്ത കോട്ടു വള്ളില്‍ വീട്ടില്‍ സനല്‍ ഒളിവില്‍ പോയത്. വാറ്റു സങ്കേതത്തില്‍ നിന്നും 10 ലിറ്റര്‍ ചാരായവും 130 ലിറ്റര്‍ കോടയും പിടികൂടി.
ജനവാസ മേഖലയോടു ചേര്‍ന്ന വനത്തില്‍ ആനച്ചന്ത ഭാഗത്ത് ചാരായം വാറ്റുകയായിരുന്നു ഇവര്‍. ചിറ്റാര്‍ എക്സൈസും കൊച്ചുകോയിക്കല്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലകരും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. പ്രതികളേയും തൊണ്ടിയും എക്സൈസിനു കൈമാറി.
Leave a Comment