വീട്ടമ്മയെ പീഡിപ്പിച്ച സംഭവം: എന്‍.സി.പി. മുന്‍ നേതാവ് മുജീബ് റഹ്മാനിൽ നിന്ന് ഇന്നു തെളിവെടുക്കും

പോലീസ്‌ സ്‌റ്റേഷനില്‍ ഹാജരാക്കിയ മുജീബിന്റെ ഫോണ്‍ വിദഗ്‌ധ പരിശോധനയ്‌ക്കായി ഫോറന്‍സിക്‌ വിഭാഗത്തിനു കൈമാറിയിട്ടുണ്ട്‌.

കൊല്ലം: വിവാഹവാഗ്‌ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ചശേഷം 12 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ അറസ്‌റ്റിലായ മുന്‍ എന്‍.സി.പി. നേതാവ്‌ അഡ്വ.മുജീബ്‌ റഹ്‌മാനില്‍നിന്ന്‌ ഇന്നു പോലീസ്‌ തെളിവെടുക്കും. പോലീസ്‌ സ്‌റ്റേഷനില്‍ ഹാജരാക്കിയ മുജീബിന്റെ ഫോണ്‍ വിദഗ്‌ധ പരിശോധനയ്‌ക്കായി ഫോറന്‍സിക്‌ വിഭാഗത്തിനു കൈമാറിയിട്ടുണ്ട്‌.

അതേസമയം, വീട്ടമ്മയുടെ പരാതിയില്‍ ഉള്‍പ്പെട്ട മാവേലിക്കര സ്വദേശിനി ഒളിവില്‍ കഴിഞ്ഞു മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചുവരികയാണ്‌. കഴിഞ്ഞ ദിവസം അറസ്‌റ്റിലാവുന്നതിനു മുമ്പ് ഇയാള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇതു പരിഗണിച്ച കോടതി അന്വേഷണ ഉദ്യോഗസ്‌ഥനു മുമ്പില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ഇന്ത്യ; ചൈനയെ തളയ്ക്കാന്‍ ഇന്ത്യയുടെ സഹായം തേടി അമേരിക്ക; നിര്‍ണായകമായി വാര്‍ഷിക യോഗം

തുടര്‍ന്നാണ്‌ ഓച്ചിറ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ആര്‍. പ്രകാശിനു മുമ്പില്‍ ഹാജരായത്‌. തുടര്‍ന്ന്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തുകയും ഹൈക്കോടതി പറഞ്ഞതുപോലെ ഉപാധികളോടെ ജാമ്യം നല്‍കി വിട്ടയയ്‌ക്കുകയും ചെയ്‌തു

Share
Leave a Comment