ചൈനയിലും ദക്ഷിണ കൊറിയയിലും രണ്ടാമതും കൊറോണ വൈറസിന്റെ രണ്ടാം വരവ് : യുഎസില്‍ ഹൃദയകുഴലുകള്‍ പൊട്ടുന്ന അജ്ഞാത രോഗം നിരവധിപേര്‍ക്ക് : ലോകം വീണ്ടും ആശങ്കയിലേയ്ക്ക്

ന്യൂയോര്‍ക്ക് : ചൈനയിലും ദക്ഷിണ കൊറിയയിലും രണ്ടാമതും കൊറോണ വൈറസിന്റെ രണ്ടാം വരവ്. ദക്ഷിണ കൊറിയയില്‍ ഒറ്റദിവസം 34 പുതിയ കേസ്; 26 എണ്ണവും സമ്പര്‍ക്കം വഴി. സോളിലെ വിനോദ സഞ്ചാര കേന്ദ്രവും നൈറ്റ് ക്ലബ്ബുകളുമായി ബന്ധപ്പെട്ടാണ് കൂടുതലും. പോയവാരം ഇവിടം സന്ദര്‍ശിച്ച 1510 പേരെ നിരീക്ഷിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു.

read also : അടച്ചുപൂട്ടൽ അവസാനിപ്പിക്കുന്ന അമേരിക്കയ്ക്ക് കനത്ത തിരിച്ചടി; കോവിഡ് വ്യാപനത്തിൽ വൻ കുതിപ്പ്

ചൈനയില്‍ ഒറ്റദിവസം 14 കേസ്. 10 ദിവസത്തിനുള്ളില്‍ ആദ്യമായാണ് കേസുകള്‍ ഇരട്ട അക്കത്തിലെത്തുന്നത്. പുതിയതില്‍ 12 കേസുകളും സമ്പര്‍ക്കം വഴി. ഉത്തര കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന ജിലിന്‍ പ്രവിശ്യയില്‍ നിന്നാണ് 11 രോഗികളും.

കൊറോണ വൈറസുമായി ബന്ധപ്പെട്ടുണ്ടായ അജ്ഞാത രോഗം മൂലം ന്യൂയോര്‍ക്കില്‍ 3 കുഞ്ഞുങ്ങള്‍ മരിച്ചു. 73 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രക്തക്കുഴലുകള്‍ വീര്‍ത്തുപൊട്ടുകയും ഹൃദയം തകരാറിലാക്കുകയും ചെയ്യുന്ന രോഗത്തിന് കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങളുമായി സാദൃശ്യമുണ്ട്.

Share
Leave a Comment