റിയാദ് : സൗദിയില്‍ വിദേശി കുത്തേറ്റ് മരിച്ചു. ഉത്തര ജിദ്ദയിലെ അല്‍ നുസ്‍ഹയിൽ ഈജിപ്തുകാരനാണ് മരിച്ചത്. ഇയാളുടെ നാട്ടുകാരായ രണ്ട് പേരാണ് കൊലപാതകത്തിന് പിന്നില്‍. തർക്കത്തിനിടെ ഇയാളെ കുത്തുകയായിരുന്നുവെന്നും ഇവരെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തുവെന്നും അധികൃതർ അറിയിച്ചു. ഈജിപ്തുകാര്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് വലിയ ബഹളം കേട്ടിരുന്നതായും പിന്നാലെയാണ് കൊലപാതകത്തെ കുറിച്ച് അറിഞ്ഞതെന്നുമാണ് പരിസരത്ത് താമസിക്കുന്നവര്‍ പറഞ്ഞത്.
Leave a Comment