കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ പോരാടാന്‍ തബ്ലീഗ് അംഗങ്ങളും : വൈറസില്‍ നിന്ന് മുക്തരായവര്‍ പ്ലാസ്മ ദാനം ചെയ്യാനൊരുങ്ങുന്നു : എല്ലാത്തിലും ഞങ്ങള്‍ സഹകരിയ്ക്കുമെന്നും തബ്ലീഗ് അംഗങ്ങള്‍

ന്യൂഡല്‍ഹി: കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ പോരാടാന്‍ തബ്ലീഗ് അംഗങ്ങളും. വൈറസില്‍ നിന്ന് മുക്തരായവര്‍ പ്ലാസ്മ ദാനം ചെയ്യാനൊരുങ്ങുന്നു. 200 അംഗങ്ങളാണ് ഇതിന് തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. രോഗം ഭേദമായവര്‍ പ്ലാസ്മ ദാനം ചെയ്യണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധരായി തബ്ലീഗ് അംഗങ്ങള്‍ രംഗത്ത് വന്നത്. ഗുരുതരാവസ്ഥയില്‍ ഉള്ള രോഗികള്‍ക്കാണ് പ്ലാസ്മ ചികിത്സ നല്‍കുക. പ്ലാസ്മ നല്‍കാന്‍ തയ്യാറായവരെ പരിശോധിച്ചതിന് ശേഷം പ്ലാസ്മ ശേഖരിക്കുമെന്ന് ഡല്‍ഹി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

Read Also : കോവിഡ് ഭീഷണി നിലനില്‍ക്കുന്ന കാലത്തോളം സാമൂഹിക അകലം എന്ന ഒറ്റക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല : സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയത് കര്‍ശന നിര്‍ദേശങ്ങള്‍ : വൈറസിനെതിരെയുള്ള പോരാട്ടങ്ങള്‍ ഇനിയും തുടരുമെന്ന് സൂചന

കോവിഡ് ഭേദമായവരുടെ രക്തത്തിലെ പ്ലാസ്മയില്‍ കൊറോണ വൈറസിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യം ഉണ്ടാകുമെന്നത് അടിസ്ഥാനമാക്കിയാണ് പ്ലാസ്മ തെറാപ്പി നടത്തുന്നത്. ഡല്‍ഹി നിസാമുദീന്‍ മര്‍ക്കസില്‍ ഒത്തുചേര്‍ന്ന 2,300 തബ് ലീഗ് ജമാഅത്ത് അംഗങ്ങളില്‍ 1,080 പേരില്‍ കോവിഡ്19 സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ 869 പേര്‍ രോഗം ഭേദമായി. ഇവരില്‍ 200 പേരാണ് ഇപ്പോള്‍ പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്

Share
Leave a Comment