ഇന്ത്യാക്കാര്‍ എടുക്കുന്ന ബി സി ജി വാക്സിന്‍ കൊറോണയ്ക്ക് ഒന്നാംതരം പ്രതിരോധമെന്ന് തിരിച്ചറിഞ്ഞ് ശാസ്ത്രലോകം

ന്യൂഡല്‍ഹി : കോവിഡ് ലോകം മുഴുവനും വ്യാപിച്ച് ഒട്ടേറെ മനുഷ്യജീവനുകള്‍ അപഹരിക്കുമ്പോഴും ഇതിന് പ്രതിവിധിയായി വാക്‌സിനോ മരുന്നോ കണ്ടുപിടിയ്ക്കാനാകാത്തതാണ് ഏറ്റവും വെല്ലുവിളിയായി തീര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇതിനിടെ പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത് ഇങ്ങനെയാണ്. ഇന്ത്യാക്കാര്‍ എടുക്കുന്ന ബി സി ജി വാക്‌സിന്‍ കൊറോണയ്ക്ക് ഒന്നാംതരം പ്രതിരോധമെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബാസിലസ് കാല്‍മേറ്റ്-ഗ്യുറിന്‍ (ബി സി ജി) വാക്‌സിന്‍ വ്യാപകമായി എടുകപ്പെടുന്ന രാജ്യങ്ങളില്‍ കൊറോണ മൂലമുള്ള മരണനിരക്ക് മറ്റ് രാജ്യങ്ങളിലേതിനെ അപേക്ഷിച്ച് 6 മടങ്ങ് കുറവായിരിക്കും എന്നാണ്. ഏകദേശം ഒരു നൂറ്റാണ്ട് മുന്‍പാണ് ബി സി ജി വാക്‌സിനേഷന്‍ കണ്ടുപിടിച്ചത്. പ്രധാനമായും ബാക്ടീരിയ മൂലമുണ്ടാകുന്ന ക്ഷയരോഗത്തെ ചെറുക്കുവാനാണ് ഇത് ഉപയോഗിക്കുന്നതെങ്കിലും ഇതിന് മറ്റ് പല പ്രയോജനങ്ങളും ഉണ്ട്. താരതമ്യേന വില കുറഞ്ഞ ഈ വാക്‌സിനേഷന്‍ മറ്റുപല അണുബാധകളേയും ചെറുക്കുന്നതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ബാല്യകാലത്ത് എടുത്ത വാക്‌സിന്‍, ഏകദേശം 60 വയസ്സുവരെ ക്ഷയരോഗത്തില്‍ നിന്നും രക്ഷ നല്‍കുന്നു എന്നതും തെളിയിക്കപ്പെട്ട കാര്യമാണ്.

1953 മുതല്‍ 2005 വരെ ബ്രിട്ടണില്‍ എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ വാക്‌സിന്‍ നല്‍കുമായിരുന്നു. എന്നാല്‍ ക്ഷയരോഗത്തിന്റെ വ്യാപനം കുറഞ്ഞതോടെ ഡോക്ടര്‍മാര്‍ ഇത് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യ ഉള്‍പ്പടെ പല രാജ്യങ്ങളിലും ഇന്നു ഈ വാക്‌സിന്‍ നല്‍കി വരുന്നുണ്ട്.

ജോണ്‍ ഹോപ്കിന്‍സ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ വിദഗ്ദര്‍, മാധ്യമങ്ങളിലൂടെ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷണം നടത്തിയത്. മരണസംഖ്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന 50 രാജ്യങ്ങളിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയയിരുന്നു പഠനം. പല രാജ്യങ്ങളിലും രോഗവ്യാപനം മൂര്‍ദ്ധന്യാവസ്ഥയിലെത്താന്‍ വ്യത്യസ്ത കാലയളവുകളാണ് എടുത്തത്. ഈ അസന്തുലിതാവസ്ഥ മറികടക്കുവാന്‍ ഓരോ രാജ്യത്തെയും നൂറാമത്തെ കൊറോണ കേസുമുതല്‍ക്കുള്ള വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്.പിന്നീടാണ് ബി സി ജി വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ കോവിഡ് 19 ബാധിതരുടെ എണ്ണവും മരണസംഖ്യയും ഒക്കെ വിശകലനം ചെയ്തത്.

പിന്നീടാണ് ബി സി ജി വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ കോവിഡ് 19 ബാധിതരുടെ എണ്ണവും മരണസംഖ്യയും ഒക്കെ വിശകലനം ചെയ്തത്. ഈ കണ്ടുപിടുത്തം വേറേ ഗവേഷകരാരും പരിശോധിക്കാത്തതിനാല്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല, മെഡിക്കല്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ വെബ്‌സൈറ്റിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത

Share
Leave a Comment