ന്യൂ ഡൽഹി : കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന്, രാജ്യത്തെ ജനങ്ങള്‍ക്കായി ചെറിയ വീഡിയോ സന്ദേശം പങ്കുവയ്ക്കുമെന്നറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് വീഡിയോ സന്ദേശം പുറത്തുവിടുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. ലോക്ക്ഡൗണ്‍ ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രധാനമന്ത്രി വീണ്ടും ജനങ്ങളോട് സംസാരിക്കുന്നത്.
ഈ മാസം 14ന് ശേഷം ലോക്ക്ഡൗണ്‍ നീട്ടുമോ ഇല്ലയോ എന്നത് സന്ദേശത്തില്‍ ഉണ്ടാകുമോ എന്ന് അറിയാനാണ് ഏവരും ഇന്ന് കാത്തിരിക്കുക. നേരത്തെ കൊവിഡുമായി ബന്ധപ്പെട്ട് ജനത കർഫ്യൂ, ലോക്ക് ഡൗൺ പ്രഖ്യാപന വേളകളിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു.
ലോക്ക് ഡൗൺ പതിനാലിന് പിൻവലിക്കുമെങ്കിലും ചില നിയന്ത്രണങ്ങൾ തുടരുമെന്ന സൂചന ഇന്നലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡീയോ കോൺഫറൻസിൽ പ്രധാനമന്ത്രി നൽകിയിരുന്നു. സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താൻ രാഷ്ട്രപതി ഇന്ന് ഗവർണ്ണറുമാരുമായി വിഡീയോ കോൺഫറൻസ് നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് ഇതിനോടകം 53 പേർ കൊവിഡ് ബാധിച്ചു മരിച്ചു. രോഗ ബാധിതരുടെ എണ്ണം 2069 ആയി.
Leave a Comment