സംസ്ഥാനത്ത് ഈ ദിവസങ്ങളിലുണ്ടായ പല ആത്മഹത്യകള്‍ക്കും കാരണം മദ്യ ക്ഷാമമാണെന്ന സര്‍ക്കാര്‍ വാദത്തോട് യോജിക്കാനാവില്ല;- രമേശ് ചെന്നിത്തല

സര്‍ക്കാര്‍ ആദ്യം ജനങ്ങള്‍ക്ക് അരിയും വെള്ളവും കൊടുക്കണം എന്നിട്ടാണ് മദ്യം കൊടുക്കാന്‍ നോക്കേണ്ടത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ദിവസങ്ങളിലുണ്ടായ പല ആത്മഹത്യകള്‍ക്കും കാരണം മദ്യ ക്ഷാമമാണെന്ന സര്‍ക്കാര്‍ വാദത്തോട് യോജിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ആദ്യം ജനങ്ങള്‍ക്ക് അരിയും വെള്ളവും കൊടുക്കണം എന്നിട്ടാണ് മദ്യം കൊടുക്കാന്‍ നോക്കേണ്ടത് ചെന്നിത്തല കൂട്ടിച്ചേർത്തു.

ജീവനക്കാര്‍ ശമ്ബളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന മുഖ്യമന്ത്രി പിണറയി വിജയന്‍റെ നിര്‍ദേശം ചെന്നിത്തല സ്വാഗതം ചെയ്‌തു. അതേസമയം, ഒരു മാസത്തെ ശമ്ബളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്ന നിര്‍ദേശം പ്രയാസമേറിയതാണെന്ന് പറഞ്ഞ ചെന്നിത്തല ഇക്കാര്യത്തില്‍ ഇളവ് വേണമെന്നും ആവശ്യപ്പെട്ടു.

പായിപ്പാട് അതിഥി തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച്‌ നിരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ച സംഭവം ദൗര്‍ഭാ​ഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു . ​ഇതിലെ ​ഗൂഢാലോചന എന്തു കൊണ്ടാണ് ഇന്റലിജൻസിന് തിരിച്ചറിയാന്‍ സാധിക്കാതെ പോയത്. വലിയ ഇന്റലിജിൻസ് വീഴ്ചയാണ് ഇക്കാര്യത്തിലുണ്ടായത്. അതിഥി തൊഴിലാളികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സ‍ര്‍ക്കാര്‍ ഇടപെടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Share
Leave a Comment