വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കം; പതിനാലുകാരന്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കുത്തികൊന്നു

ന്യൂയോര്‍ക്ക്: വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പതിനാലുകാരന്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കുത്തികൊന്നു. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലാണ് സംഭവം. നിറത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്.

18 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി ടെസ്സ് മഡോര്‍സ് ആണ് കെല്ലപ്പെട്ടത്. ബര്‍നാഡ് സര്‍വകലാശാലയെയും കൊളബിയയെും തമ്മില്‍ ബന്ധിപ്പിക്കുന്ന മോര്‍ണിങ്‌സ്സൈഡ് പാര്‍ക്കിന് സമീപം ഡിസംബര്‍ പതിനെന്നിനായിരുന്നു ക്രൂരകൊലപാതകം നടന്നത്. കൊലപാതകം നടത്തിയ റാഷന് കറുത്ത നിറവും പെണ്‍കുട്ടിക്കു വെളുത്ത നിറവും ആയിരുന്നു. ഇവര്‍ തമ്മില്‍ വക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

പാര്‍ക്കിലുണ്ടായിരുന്നവര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന റാഷനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും നിറത്തെചെല്ലി തര്‍ക്കമുണ്ടായതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

Share
Leave a Comment