ഇന്ത്യ ന്യൂസിലന്‍ഡ് മത്സരശേഷം ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍ തത്സമയ ടിവി പരിപാടിക്കിടെ ഹിന്ദിയില്‍ ചാഹലിനെ തെറിവിളിച്ചു. ഹിന്ദി ഷോയുടെ അവതാരകന്‍ ജതിന്‍ സപ്രുവ് തത്സമയ പരിപാടിക്കിടെ സംസാരിക്കുന്നതിനിടെ ചാഹല്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് മൈക്ക് പിടിച്ച് പറ്റി നേരെ മാര്‍ട്ടിന്‍ ഗുപ്റ്റിലും രോഹിതും സംസാരിക്കുന്നതിനിടയിലേക്ക് പോയത്. അപ്പോഴാണ് താരത്തെ ഗുപ്റ്റില്‍ ഹിന്ദിയില്‍ തെറിവിളിച്ചത്. ഇത് കേട്ടതും രോഹിത് ചിരിച്ച് മാറുന്നതും മൂവരും ചിരിക്കുന്നതും വീഡിയോയില്‍ കാണാം
മത്സരത്തില്‍ ന്യുസിലാന്‍ഡിനെതിരെ ഇന്ത്യ 7 വിക്കറ്റിന് വിജയിച്ചു രാഹുലിന്റെയും ശ്രേയസ് അയ്യറിന്റെയും മികച്ച പ്രകനമാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. സ്‌കോര്‍: ന്യൂസിലന്‍ഡ്-132/5 (20), ഇന്ത്യ-135/3 (17.3)
Leave a Comment