
നെടുങ്കണ്ടം: പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് കുത്തിവെപ്പെടുത്തത് തൂപ്പുജോലിക്കാരി. പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിക്കാണ് തൂപ്പുജോലി ചെയ്യുന്ന ജീവനക്കാരി കുത്തിവയ്പ് നല്‍കിയത്. ചേറ്റുകുഴി ചങ്ങന്‍ശേരില്‍ ബെന്നി സെബാസ്റ്റ്യനാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ടിനു പരാതി നല്‍കിയത്. ഈ മാസം ആറു മുതല്‍ ബെന്നിയുടെ ഭാര്യ പ്രസവ ശസ്ത്രക്രിയയ്ക്കു ശേഷം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. എട്ടിനു രാത്രി ഷിഫ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിന്റെ നിര്‍ദേശപ്രകാരം, ആശുപത്രിയിലെ തൂപ്പുകാരി കുത്തിവയ്പ് നല്‍കിയെന്നാണ് ആരോപണം.
Post Your Comments