
ന്യൂഡല്‍ഹി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ‘നിസ്സഹായനായ മുഖ്യമന്ത്രി’യെന്ന് പരിഹസിച്ച് ശശി തരൂര്‍. ജെഎന്‍യു വിഷയത്തില്‍ ദില്ലി സര്‍ക്കിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയതു. ജെഎന്‍യുവില്‍ അക്രമം നേരിട്ട വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും കെജ്രിവാള്‍ ‘നിസ്സഹായനായ മുഖ്യമന്ത്രി’യാണെന്നും ശശി തരൂര്‍ പറഞ്ഞു. ജെഎന്‍യു സംഭവത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇടപെടരുതെന്ന് കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിക്കുകയാണ് പൊലീസ് ചെയ്തതെന്നാണ് കെജ്രിവാളിന്റെ വിശദീകരണം.
ആരുടെ ഉത്തരവാണ് കെജ്രിവാളിന് ലഭിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും നിങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്ക് നടന്ന അക്രമത്തെക്കുറിച്ച് സംസാരിക്കരുതെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത് പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കാണരുതെന്നും പറഞ്ഞതെന്നും ശശി തരൂര്‍ ചോദിക്കുന്നു. കൂടാതെ സിഎഎ വിഷയത്തില്‍ നിലപാട് സ്വീകരിക്കരുതെന്നും ആരാണ് പറഞ്ഞത് നിങ്ങളാണ് മുഖ്യമന്ത്രി. നിങ്ങളോട് ആജ്ഞാപിക്കാന്‍ മറ്റാരുമില്ലെന്നും ശശി തരൂര്‍ രൂക്ഷഭാഷയില്‍ പ്രതികരിക്കുന്നു. ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെ നിസ്സഹായ എന്ന് ട്വീറ്റില്‍ കെജ്രിവാള്‍ വിശേഷിപ്പിച്ചിരുന്നു. അതെ ട്വീറ്റ് കെജ്രിവാള്‍ ഒന്നുകൂടി വായിക്കണമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
കൂടാതെ പൗരത്വ നിയമ ഭേദഗതി വിഷയത്തിള്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും ശശി തരൂര്‍ ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരുടെയും പ്രതികൂലിക്കുന്നവരുെടയും പിന്തുണ ആഗ്രഹിക്കുന്നത് കൊണ്ടാകാം ഇത്തരം നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments