KeralaLatest NewsNews

‘കണ്ണില്‍ ചോരയില്ലാത്ത ജഡ്ജിമാര്‍ക്കെതിരെ ക്ഷുദ്രം, മാരണം, കൂടോത്രം മുതലായവ പരീക്ഷിക്കാവുന്നതാണ്.’- അഡ്വ. ജയശങ്കര്‍

മുഖ്യമന്ത്രി വിളിച്ച സര്‍വ്വ കക്ഷി യോഗത്തിനോ മാധ്യമ സിന്‍ഡിക്കേറ്റിന്റെ സമൂഹ പ്രാര്‍ത്ഥനയ്‌ക്കോ മരടിലെ ഫ്‌ലാറ്റ് സമുച്ചയങ്ങളെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് അഡ്വ. എ ജയശങ്കര്‍. കണ്ണില്‍ ചോരയില്ലാത്ത ജഡ്ജിമാര്‍ക്കെതിരെ ക്ഷുദ്രം, മാരണം, കൂടോത്രം മുതലായവ പരീക്ഷിക്കാവുന്നതാണെന്നും ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റ് വായിക്കാം

‘കല്പന കല്ലേപ്പിളർക്കും’ എന്നാണ് രാജഭരണ കാലത്ത് ജനങ്ങൾ കരുതിയത്.

രാജഭരണം പോയി ജനാധിപത്യം വന്ന സ്ഥിതിക്ക്‌ ഇനി ആരെയും ഒന്നിനെയും പേടിക്കേണ്ട, നിയമം ലംഘിച്ച് കെട്ടിടം പണിയാം; ഉദ്യോഗസ്ഥർക്കും നേതാക്കന്മാർക്കും വട്ടച്ചെലവിനു വഹ കൊടുത്താൽ മതി എന്ന സ്ഥിതി വന്നു.

എന്നാൽ അതും നടക്കാത്ത അവസ്ഥ ഉണ്ടായിരിക്കുന്നു: കോടതി കോൺക്രീറ്റും പിളർക്കും!

മുഖ്യമന്ത്രി വിളിച്ച സർവ്വ കക്ഷി യോഗത്തിനോ മാധ്യമ സിൻഡിക്കേറ്റിൻ്റെ സമൂഹ പ്രാർത്ഥനയ്ക്കോ മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളെ സംരക്ഷിക്കാൻ കഴിഞ്ഞില്ല. അവ ഇന്നും നാളെയുമായി മണ്ണിലേക്കു മടങ്ങുന്നു.

പെരുമ്പളത്ത് മുത്തൂറ്റ് മുതലാളി പണിതീർത്ത സപ്ത നക്ഷത്ര റിസോർട്ടും പൊളിച്ചേ തീരൂ എന്ന് സുപ്രീംകോടതി കല്പിക്കുന്നു. ഇടതു- വലതു ഭേദമന്യേ എംഎൽഎമാർ കൊടുത്ത നിവേദനവും വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ സമർപ്പിച്ച സംയുക്ത പ്രാർത്ഥനയും ഫലവത്തായില്ല.

കണ്ണിൽ ചോരയില്ലാത്ത ജഡ്ജിമാർക്കെതിരെ ക്ഷുദ്രം, മാരണം, കൂടോത്രം മുതലായവ പരീക്ഷിക്കാവുന്നതാണ്.

https://www.facebook.com/AdvocateAJayashankar/photos/a.753112281485167/2480887645374280/?type=3&__xts__%5B0%5D=68.ARBC5QpHxkX4TgRjW1FroGk2QzzBrFNFTOYRlfUMsJVvBrerX6_y_UlgfiugODjk04Kf8o1TJZrTtBfRald6Kb-XHjk5mx6nb5ktAa1MVd9dT7-knSyTc51PCABOrrgaPdeJ4c7_YUMOk-BvME0v4Ka3NyIdLaVQhN0P7fJLSpPLmIiXCP06Co0V-fXuhtFAs87zTUt7wjIGQUD6rWUXuYrE6wgc1CfDbZ6Mw5y8cW2LhMHaK2orogeSEte1hipTUv1RMNmPqO1fBSZwxNTwX6Xky_2Wd8Xl3LP-UM4pJ6ClTHdArY7XDPq-CYkWNGkZrcd32BW25cezuhHH_eERv5NsgA&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button