
കൊല്ലകടവ്: കാഴ്ചയില്‍ ഭീകരനാണെങ്കിലും പഞ്ചപാവമായ ഒരു ഇഗ്വാനയുണ്ട് ഇങ്ങ് കേരളത്തില്‍. മെക്സിക്കന്‍ ഇഗ്വാനയെ നമ്മുടെ നാട്ടില്‍ കാണാന്‍ അവസരമൊരുക്കുന്നത് കൊല്ലകടവ് ഫെസ്റ്റ് ആണ്. മെക്സിക്കോയിലെ ഉഷ്ണമേഖലാ പ്രദേശത്തു കണ്ടുവരുന്ന പല്ലി വര്‍ഗത്തില്‍പെട്ട ജീവിയാണ് ഇഗ്വാന. ഫെസ്റ്റ് നഗറിലെ സ്റ്റാളില്‍ ഇവനെ കാണാം. വെയിലത്തു കഴിയാനാണ് ഇതിന് ഇഷ്ടം. ഫെസ്റ്റ്നഗറിലെ സ്റ്റാളില്‍ ചക്കുളം സ്വദേശിയായ പരിശീലകന് പ്രജീഷിന്റെ ദേഹത്തു പറ്റിപ്പിടിച്ചു കിടക്കുന്ന നീളന്‍ വാലുകാരന് ഇഗ്വാനയ്ക്ക് മോട്ടു എന്നാണു പേര്. കാഴ്ചക്കാര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും മോട്ടു റെഡി. സസ്യഭുക്കായ ഇഗ്വാനയ്ക്ക് ഇലയും പഴങ്ങളുമാണു പഥ്യം. മുതുകില്‍ ഉടനീളം മുള്ളുകളുമുണ്ടെങ്കിലും ഇവ ആക്രമണകാരികളല്ല.
Post Your Comments