
പുത്തൂര്‍: കളിക്കുന്നതിനിടെ പറമ്പില്‍ വീണ പന്ത് എടുത്തുകൊടുക്കാത്തതിന് യുവതിയുടെ കാല് തല്ലിയൊടിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. പുത്തൂര്‍ ചന്ദ്രാലയത്തില്‍ അനീഷാണ്(33) റിമാന്‍ഡിലായത്. ഒരാഴ്ച മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. അനീഷിന്റെ വീടിനു സമീപം കളിക്കുന്നതിനിടെ പരാതിക്കാരിയുടെ വീട്ടിലേക്കു പന്ത് വീണു.
അതെടുത്തു കൊടുക്കാന്‍ അനീഷ് ആവശ്യപ്പെട്ടെങ്കിലും യുവതി തയാറായില്ല. ഇതില്‍ പ്രകോപിതനായ അനീഷ് ഇരുമ്പ് പൈപ്പ് കൊണ്ടു യുവതിയുടെ കാലിലടിക്കുകയായിരുന്നു. പരിശോധനയില്‍ എല്ലിനു പൊട്ടലുണ്ടെന്നു കണ്ടെത്തി. തുടര്‍ന്ന് യുവതി നല്‍കിയ പരാതിയില്‍ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
Post Your Comments