KeralaLatest NewsNews

‘ഒരു പാസ്പോര്‍ട്ട് പുതുക്കാനുള്ള അങ്കമാണിത്. അപ്പഴാണ് ഇവമ്മാര്‍ 130 കോടി ജനങ്ങള്‍ക്ക് പൗരത്വം ഉണ്ടാക്കാന്‍ പോകുന്നത്’ കുറിപ്പ്

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കത്തിനില്‍ക്കുന്നതിനിടെ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ കാലാവധി കഴിയാനായതിനാല്‍ പുതുക്കാന്‍ ഒരുങ്ങിയതിന്റെ ദുരന്തം വിവരിച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകനായ രഞ്ജിത്ത് ആന്റണി.

പോസ്റ്റ് വായിക്കാം

ഇന്‍ഡ്യന്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ സമയമായി. അതിനുള്ള പരിപാടികള്‍ തുടങ്ങിയിട്ട് മാസം ഒന്നായി. ഇത് വരെ ശരിയായിട്ടില്ല.

അപേക്ഷിക്കണ്ടത് കോണ്‌സലേറ്റിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലാണ്. പക്ഷെ അവിടെ സാധനം നേരിട്ട് എടുക്കില്ല. കോക്‌സ് ആന്‍ഡ് കിങ്‌സ് എന്നൊരു ഡ്രോപ്‌ബോക്‌സ് സംവിധാനം ഉണ്ട്. അത് വഴിയാണ് അപേക്ഷിക്കണ്ടത്. ഒന്നുകില്‍ അയച്ചു കൊടുക്കാം. അല്ലെങ്കില്‍ അവിടെ അപ്പോയിന്റ്‌മെന്റ് എടുത്ത് നേരിട്ട് അപേക്ഷിക്കാം. 250 മൈല്‍ ദൂരെയുള്ള ന്യുയോര്‍ക്കിലേയ്ക്ക് ഡ്രൈവ് ചെയ്യണ്ട മടിയും, അവിടെ ചെന്നുള്ള പാര്‍ക്കിങ്ങിന്റെ ചിലവുമൊക്കെ നോക്കുമ്പോള്‍ അയച്ചു കൊടുക്കുന്നതാണ് ലാഭം.

അങ്ങനെ അയച്ചു കൊടുക്കാന്‍ തീരുമാനിച്ചു. അപേക്ഷ, സേവാ കേന്ദ്രത്തിലെ വെബ്‌സൈറ്റില്‍ ചെന്ന് ഫില്ലു ചെയ്യണം. അതേ കാര്യങ്ങള്‍ തന്നെ കോക്‌സ് ആന്‍ഡ് കിങ്ങ്‌സിലും പൂരിപ്പിക്കണം. ഓണ്‌ലൈനല്ലെ, എളുപ്പമല്ലെ എന്നൊന്നും ചോദിക്കരുത്. പലതരം കളറില്‍ മിന്നി തിളങ്ങുന്ന ലിങ്കുകളും, മാര്‍ക്യു ബാനറുകള്‍ക്കുമിടയില്‍ നിന്ന് ഉന്നം തെറ്റാതെ നമുക്ക് ആവശ്യമുള്ള ലിങ്ക് കണ്ടെത്തണമെങ്കില്‍ തന്നെ നല്ല പാടാണ്. ആ വൈതരണികളൊക്കെ ഈ കെ.കെ ജോസഫ് ചാടി കടന്നു. അവസാനം രണ്ടിടത്തും പൂരിപ്പിച്ചു. സേവാ കേന്ദ്രത്തില്‍ അപേക്ഷിച്ച ഫോം പി.ഡി.ഫ് ആയി ഡൌണ്‌ലോഡ് ചെയ്ത് നമ്മുടെ അമേരിക്കയിലെ ലീഗല്‍ സ്റ്റാറ്റസിന്റെ പ്രൂഫ്, അഡ്രസ് പ്രൂഫ് ഒക്കെ നോട്ടറൈസ് ചെയ്ത് അറ്റസ്റ്റ് ചെയ്ത് കോക്‌സ് ആന്‍ഡ് കിങ്‌സിന് അയച്ചു കൊടുക്കണം. ഒറ്റ കുഴപ്പം സേവാ കേന്ദ്രത്തിലെ അപേക്ഷ ഡൌണ്‌ലോഡ് ചെയ്യുമ്പോള്‍ നമ്മള്‍ അടിച്ചു കയറ്റിയ സാധനങ്ങളൊന്നും പി.ഡി.എഫ് ലില്ല.

ഇങ്ങനൊരു പ്രശ്‌നമുണ്ടെന്ന് പറയാനായി ആരോടും വിളിച്ചു പറയാനൊക്കില്ല. കോണ്‌സലേറ്റിലെ ഫോണ് വെറുതെ ആഡംബരത്തിന് വെച്ചിരിക്കുകയാണ്. ആരും എടുക്കില്ല. ഇനി അഥവാ എടുത്താല്‍ അപ്രത്തിരിക്കുന്നവന് കിണ്ടി മാത്രമേ അറിയും. നമ്മുടെ കിണ്ടി അവനും, അവന്റെ കിണ്ടി നമുക്കും മനസ്സിലാവില്ല. പിന്നെ ഹം ആപ് കേ കോന്‍, ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേങ്കേ എന്നൊക്കെ അറിയാവുന്ന കിണ്ടിയില്‍ പേച്ചി അവസാനം അവന് കാര്യമെന്താണെന്ന് പിടി കിട്ടി. അതിനു പക്ഷെ അവനു സൊല്യുഷനില്ല. അവസാനം നമ്മള്‍ തന്നെ സൊല്യൂഷന്‍ കണ്ടെത്തി. പലതരം ബ്രൌസറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത്, അതില്‍ നിന്നൊക്കെ ഡൌണ്‌ലോഡ് ചെയ്യാന്‍ പരാജയപ്പെട്ട് അവസാനം പൊടി പിടിച്ച് കിടന്ന ഒരു വിന്‍ഡോസ് മെഷീനില്‍ വിന്‍ഡോസും പിന്നെ പന്തീരായിരം അപ്‌ഡേറ്റുകളുമൊക്കെ ഇന്‍സ്റ്റാള്‍ ചെയ്ത് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ നിന്ന് കാര്യം നടന്നു.

സ്റ്റെപ് വണ് സക്‌സസ്സ്.

സാധനം അയച്ചു കൊടുത്തു. ദോഷം പറയരുതല്ലൊ, അവിടെ കിട്ടിയെന്ന് കാണിച്ചു ഈമെയിലും മെസ്സേജും വന്നു. പിന്നെ ഒരു വിവരവുമില്ല. ബുധനാഴ്ച നമ്മുടെ അപേക്ഷ ഹോള്‍ഡിലാണെന്ന് കാണിച്ച് വേറൊരു മെസ്സേജും കിട്ടി. ഡോക്കുമെന്റുകള്‍ അപര്യാപ്തമാണത്രെ. ഏതാണ് മിസ്സിങ് ഡോക്കുമെന്റ് എന്ന് പറയുന്നുമില്ല. കോക്‌സ് ആന്‍ഡ് കിങ്‌സിനു ഫോണ് വിളിച്ചു. അര മണിക്കൂറിനു $10 വെച്ച് കാശും പോയി കിട്ടിയപ്പോള്‍ മനസ്സിലായി ആ ഡൌണ്‌ലോഡ് ചെയ്ത പി.ഡി.എഫിലെ ഒരു എണ്ട്രി ഇപ്പഴും മിസ്സിങ്ങാണെന്ന്.

ഒരു പാസ്‌പോര്‍ട്ട് പുതുക്കാനുള്ള അങ്കമാണിത്. അപ്പഴാണ് ഇവമ്മാര്‍ 130 കോടി ജനങ്ങള്‍ക്ക് പൗരത്വം ഉണ്ടാക്കാന്‍ പോകുന്നത്.

https://www.facebook.com/rpmam/posts/2593813020865351

shortlink

Related Articles

Post Your Comments

Related Articles


Back to top button