തിരുവനന്തപുരം: ഹെലികോപ്റ്ററിന്റെ കാറ്റടിച്ചു തൊഴുലുറപ്പ് തൊഴിലാളിയുടെ ഇരുകാലുമൊടിഞ്ഞു. വര്‍ക്കല ഹെലിപ്പാഡില്‍ ഉപരാഷ്ട്രപതിയുടെ സുരക്ഷാ പരിശോധനയുടെ ഭാഗമായി ഇറങ്ങിയ ഹെലികോപ്ടറിന്റെ കാറ്റടിച്ചാണ് വര്‍ക്കല ആറാട്ട് റോഡ് പുതുവല്‍വീട്ടില്‍ ഗിരിജ (55)യ്ക്ക് പരിക്കേറ്റത്. ഹെലിപ്പാഡിനടുത്ത് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഗിരിജയും സംഘവും. ഇതിനിടെ ഉപരാഷ്ട്രപതിയുടെ ശിവഗിരി സന്ദര്‍ശനത്തെ തുടര്‍ന്ന് സുരക്ഷയുടെ ഭാഗമായെത്തിയ ഹെലികോപ്റ്റര്‍ ഹെലിപ്പാഡില്‍ ഇറങ്ങി. ഹെലികോപ്റ്ററിന്റെ കാറ്റടിച്ച് ഗിരിജയും ഏതാനും തൊഴിലാളികളും നിലത്തേക്കുവീഴുകയായിരുന്നു. ഗിരിജയുടെ ദേഹത്ത് സമീപത്തെ ഗേറ്റ് ഇളകി വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇരുകാലുകള്‍ക്കും പരിക്കേറ്റ ഗിരിജയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ നടന്ന പരിശോധനയിലാണ് കാലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി.
Post Your Comments