
കാസര്‍ഗോഡ്: നിര്‍ഭയ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിനിടെ അപമര്യാദയായി പെരുമാറിയയാള്‍ അറസ്റ്റില്‍. കാസര്‍ഗോഡ് ആണ് സംഭവം. കോട്ടയത്തും രാത്രിനടത്തത്തില്‍ പങ്കെടുത്ത സ്ത്രീകളോട് ചിലർ മോശമായി പെരുമാറിയതായി പരാതി വന്നിട്ടുണ്ട്.
വനിതകളുടെ അവകാശത്തെക്കുറിച്ച് പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുക, രാത്രി വൈകി പുറത്തിറങ്ങാനുള്ള സ്ത്രീകളുടെ ഭയം അകറ്റുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ലക്ഷ്യം വെച്ച് തെരഞ്ഞെടുക്കപ്പെട്ട 100 കേന്ദ്രങ്ങളിലായി രാത്രി 11 മുതല്‍ ഒന്നുവരെയാണ് സ്ത്രീകള്‍ നടക്കാനായി ഇറങ്ങിയത്. വനിതാദിനമായ മാര്‍ച്ച് എട്ടുവരെ വിവിധ ദിവസങ്ങളില്‍ രാത്രി നടത്തം സംഘടിപ്പിക്കും.
Post Your Comments