മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ സി.പി.എം പ്രവര്‍ത്തകരിൽ നിന്നും മോശം പ്രതികരണമുണ്ടായതായി ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി ആയിഷ റെന്ന. കൊണ്ടോട്ടിയില്‍ നടന്ന പ്രതിഷേധ റാലിയില്‍ സംസാരിക്കവെ സംസ്ഥാന സര്‍ക്കാരിനെതിരെ സംസാരിച്ച ആയിഷയ്‌ക്കെതിരെ സി.പി.എം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരെ ജയിലില്‍ അടച്ച സംസ്ഥാന സര്‍ക്കാരിനെതിരെ പറഞ്ഞതു തന്റെ നിലപാടാണെന്നും അതില്‍ അസഹിഷ്ണുത കാണിക്കുകയും തന്റെ നേരെ ആക്രോശിക്കുകയും അല്ല വേണ്ടതെന്നും ആയിഷ പറയുകയുണ്ടായി.
എന്റെ അഭിപ്രായം ഞാന്‍ വീട്ടില്‍ പോയി പറഞ്ഞിരുന്നു എന്നുണ്ടെങ്കില്‍ ഞാന്‍ ഒരിക്കലും ഈ പൊസിഷനില്‍ നില്‍ക്കില്ല. ഇങ്ങനെയൊരു പ്രതിഷേധത്തിനു മുന്‍പില്‍ നിൽക്കാൻ കഴിയില്ല. പുറത്തു പറയുന്നതുകൊണ്ടും ആളുകളെ അതുവെച്ചു സമീപിക്കുന്നതു കൊണ്ടും മാത്രമാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. ഇതുപോലുള്ള ഹേറ്റ് ക്യാമ്പയിനുകളും ആക്രോശങ്ങളും ലക്ഷ്യസ്ഥാനത്ത് നിന്ന് വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങൾ മാത്രമായേ കാണുന്നുള്ളുവെന്നും ആയിഷ കൂട്ടിച്ചേർത്തു.
Post Your Comments