ന്യൂ ഡൽഹി : ഡൽഹിയിൽ തീപിടിത്തം തുടർക്കഥയാകുന്നു. ഔട്ടർ ഡൽഹിയിലെ നരേലയിൽ ഷൂ ഫാക്ടറിയിലാണ് ചൊവ്വാഴ്ച്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണം . ഇരുപതോളം അഗ്നിരക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചത്. മൂന്നു അഗ്നിശമന സേനാംഗങ്ങൾക്ക് രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റു. ആളപായമുള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Also read : കുവൈറ്റിൽ വൻ തീപിടിത്തം
കഴിഞ്ഞ ദിവസം പുലർച്ചെ ഡൽഹി കിരാരിയിൽ വസ്ത്രനിർമാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 9 പേർ മരിച്ചു. പത്ത് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. പുറത്തു കടക്കാൻ ഒരു വഴി മാത്രമുണ്ടായിരുന്നതും തീ അണയ്ക്കാനുള്ള ഉപകരണങ്ങൾ കെട്ടിടത്തിൽ ഇല്ലാത്തതും അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു. പരുക്കേറ്റവരെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Leave a Comment