ചേര്‍ത്തലയില്‍ സിപിഐ പ്രദേശികനേതാവിനെ ക്വട്ടേഷന്‍ സംഘം ആക്രമിച്ചു

ചേര്‍ത്തല: സിപിഐ പ്രദേശികനേതാവിനെ അഞ്ചംഗ ക്വട്ടേഷന്‍ സംഘം ആക്രമിച്ചു. ചേര്‍ത്തലയില്‍ ആണ് സംഭവം. സിപിഐ കളവംകോടം സൗത്ത് ബ്രാഞ്ച് കമ്മിറ്റിയംഗവും എഐവൈഎഫ് മുന്‍ മേഖല കമ്മിറ്റിയംഗവുമായ കളവംകോടം കുടൂരത്തില്‍ ത്യാഗരാജന്റെ മകന്‍ കണ്ണനെ (32 )യാണ് ഗുണ്ടാ സംഘം ആക്രമിച്ചത്.

ALSO READ: സര്‍ക്കാര്‍ വകുപ്പുകളില്‍ വ്യാപകമായി പിന്‍വാതില്‍ നിയമനം, ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷ പൊലിയുന്നു

ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു കിഴക്കുവശം തണ്ണീര്‍മുക്കം റോഡില്‍ വച്ചാണ് സംഭവം.ക്വ ട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള പകപോക്കലില്‍ ആളുമാറി അക്രമിച്ചതാണെന്നാണ് കണ്ണന്‍ പറയുന്നത്. വടിവാളും ഇരുമ്പ് വടിയും ഉപയോഗിച്ചാണ് അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കണ്ണനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share
Leave a Comment