
കൊളത്തൂര്‍: രാവിലെ സ്‌കൂലിലെത്തിയ കുട്ടികളെ കടന്നലുകള്‍ ആക്രമിച്ചു. മലപ്പുറം കൊളത്തൂരില്‍ പാങ്ങ് വെസ്റ്റ് എ എല്‍ പി സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ ബസില്‍ ആദ്യ ട്രിപ്പില്‍ എത്തിയ കുട്ടികള്‍ ക്ലാസുകളിലേക്ക് നടന്നു പോകുമ്പോള്‍ സമീപത്തെ പറമ്പില്‍ നിന്ന് പറന്നെത്തിയ കടന്നല്‍ക്കൂട്ടം കുത്തുകയായിരുന്നു. 51 കുട്ടികള്‍ക്ക് കുത്തേറ്റു. സാരമായി പരുക്കേറ്റ 13 പേരെ മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പറമ്പില്‍ ജോലി നടക്കുന്നതിനിടെ കൂട് ഇളകിയതാണ് കടന്നല്‍ കൂട്ടമായി എത്താന്‍ കാരണം. കുട്ടികളുടെ തലയിലും ദേഹത്തുമായി പല ഭാഗത്തും കുത്തേറ്റിട്ടുണ്ട്. ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികളാണ് കടന്നലുകളുടെ ആക്രമണത്തിനിരയായത്. ചില കുട്ടികള്‍ക്ക് ഛര്‍ദിയും ശരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. കുത്തേറ്റ കുട്ടികളെ നാട്ടുകാരുടെ സഹായത്തോടെ അധ്യാപകര്‍ ഉടനെ ചേണ്ടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. കൂടുതല്‍ പരിക്കേറ്റ 13 കുട്ടികളെയാണ് താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയത്.
Post Your Comments