KeralaLatest NewsNews

അമ്മാമ്മയുടെ പിറന്നാള്‍ കെങ്കേമമാക്കി കൊച്ചുമോന്‍- വീഡിയോ

അമ്മാമ്മയേയും കൊച്ചുമോനേയും അറിയാത്ത മലയാളികള്‍ കൊറവായിരിക്കും. അത്ര ആരാധകരാണ് ഇവര്‍ക്ക് സോഷ്യല്‍മീഡിയയിലുള്ളത്. അവരുടെ ഓരോ പ്രകടനത്തിനും സോഷ്യല്‍മീഡിയ തങ്ങളുടെ കണ്ണും കാതും ഹൃദയവും നല്‍കുകയാണ്. ചിലപ്പോള്‍ ഉപദേശങ്ങളായി, ചിലപ്പോള്‍ ചിരിയുടെ അമിട്ട് പൊട്ടിക്കുന്ന നിഷ്‌ക്കളങ്കമായ നര്‍മ്മ മുഹൂര്‍ത്തങ്ങളുമായി, ചിലപ്പോള്‍ നന്മയുള്ള പ്രവൃത്തികളുമായി. സംഭവം എന്തായാലും പുള്ളിക്കാരിയും കൊച്ചുമോനും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. വൈറല്‍ കഥയിലെ നായിക ഒരു എണ്‍പത്തിയഞ്ചുകാരി അമ്മാമ്മ തന്നെയാണ്. പേര് മേരി ജോസഫ് മാമ്പിള്ളി, എറണാകുളം നോര്‍ത്ത് പറവൂരിലെ ചിറ്റാറ്റുകരക്കാരി, ഒരു സാധാരണക്കാരി അച്ചായത്തി. അമ്മാമ്മയെ വൈറലാക്കിയ കൊച്ചുമകന്റെ പേര് ജിന്‍സണ്‍

അമ്മാമ്മയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് കൊച്ചുമകന്‍. സമ്മാനങ്ങളും കേക്കു മുറിയും ബിരിയാണിയുമൊക്കെയായി അമ്മാമ്മയുടെ 86 ാം പിറന്നാള്‍ ആഘോഷിച്ചു കൊച്ചുമോനും കൂട്ടുകാരും. ചാരുകസേരയാണ് കൊച്ചുമകന്‍ അമ്മാമ്മയ്ക്ക് സമ്മാനമായി നല്‍കിയത്. ഇവരുടെ പേജ് നിറയെ അമ്മാമ്മയ്ക്ക് ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍. രാത്രി 12 മണിക്കുള്ള സര്‍പ്രൈസ് കേക്ക് മുറിക്ക് ശേഷമായിരുന്നു പിറ്റേന്നത്തെ അടിപൊളി ആഘോഷം. ബന്ധുക്കളേയും സുഹൃത്തുക്കളേയുമൊക്കെ വിളിച്ചായിരുന്നു പിറന്നാള്‍ അടിപൊളിയാക്കിയത്. എല്ലാവരും നിറയെ സമ്മാനങ്ങള്‍ നല്‍കി അമ്മാമ്മയ്ക്ക് ആശംസകള്‍ നേര്‍ന്നു. ഇവരുടെ പേജ് നിറയെ അമ്മാമ്മയ്ക്ക് ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍. പിറന്നാള്‍ വീഡിയോ കൊച്ചുമോന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

https://www.facebook.com/Ammamayudekochumon/videos/447838025886086/?t=4

https://www.facebook.com/Ammamayudekochumon/videos/2111590798987788/?t=2

shortlink

Post Your Comments


Back to top button