
കോട്ടയം; സിനിമയില്‍ അഭിനയിക്കാന്‍ ഇതു പോലെ അളവും ശരീര ഘടനയും വേണം എന്നു പറഞ്ഞ് പട്ടാപ്പകല്‍ യുവതികളെ കയറിപിടിയ്ക്കുന്ന യുവാവ് അറസ്റ്റില്‍. സിനിമയില്‍ അഭിനയിക്കാന്‍ നിങ്ങളെ പോലെയുള്ളവരെ തേടുന്നുവെന്ന് പറഞ്ഞാണ് ഇയാള്‍ യുവതികളെ കടന്നുപിടിച്ചത്. മല്ലപ്പള്ളി സിയോന്‍പുരം ആലുംമൂട്ടില്‍ രാജേഷ് ജോര്‍ജ്ജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പതിനാല് ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു.
Read Also : യുവതിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പിടിയിൽ
നേരത്തെ യുവതികള്‍ തനിച്ചു ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെത്തി അപമര്യാദയായി പെരുമാറുകയും കടന്നുപിടിക്കന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 16 കേസുകളുളളതായും, കാഞ്ഞിരപ്പള്ളി, പാറത്തോട്, പൊടിമറ്റം ടൗണുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെത്തിയാണ് ഇയാള്‍ യുവതികളെ അപമാനിക്കാന്‍ ശ്രമിച്ചതെന്നും പൊലീസ് പറയുന്നു.
പുതിയ സിനിമയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അതില്‍ നിങ്ങള്‍ക്കനുയോജ്യമായ വേഷങ്ങളുണ്ടെന്നും പറഞ്ഞാണ് യുവതികളെ തട്ടിപ്പിനിരയാക്കിയത്. ഇതിനായി ശരീരഘടനയും ഉയരവും പരിശോധിക്കണമെന്നു പറഞ്ഞ് അടുത്തെത്തി കടന്നുപടിക്കാന്‍ ശ്രമിക്കുകയുമാണ് ഇയാള്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments