KeralaLatest NewsNews

ഗ്രാമ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി

തിരുവനന്തപുരം•ഇടുക്കി ജില്ലയിലെ തൊടുപുഴ ഇടവെട്ടി ഗ്രാമപഞ്ചായത്തംഗം തോട്ടുപറമ്പിൽ വീട്ടിൽ ടി.എം.മുജീബിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി . ഭാസ്കരൻ അയോഗ്യനാക്കി.

ഇടവെട്ടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ അംഗമായ മുജീബ് ജില്ലയിലെ നിരവധി പഞ്ചായത്തുകളുമായി പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് കരാറിൽ ഏർപ്പെട്ടു എന്നു കണ്ടാണ് കമ്മീഷൻ ഇപ്രകാരം അയോഗ്യനാക്കിയത്.

ഇത് കേരള പഞ്ചായത്ത് രാജ് ആക്ട് 35(1) (f) വകുപ്പ് പ്രകാരമുള്ള അയോഗ്യതയായി കണ്ടാണ് കമ്മീഷന്റെ നടപടി. പ്രസ്തുത വാർഡിലെ തന്നെ ഒരു വോട്ടറായ ശ്രീജേഷ്.കെ.ആർ. ആണ് കമ്മീഷൻ മുമ്പാകെ പരാതി സമർപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button