രാഹുല്‍ ദ്രാവിഡിനെതിരെയുള്ള പരാതി തള്ളി ബിസിസിഐ

തിരുവനന്തപുരം: ഇരട്ട പദവി വഹിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ദ്രാവിഡിനെതിരെയുള്ള പരാതി തള്ളി ബിസിസിഐ. സ്ഥാപിത താല്പര്യങ്ങള്‍ ഒന്നും രാഹുല്‍ ദ്രാവിഡിനില്ലെന്നും അതിനാല്‍ പരാതി തള്ളി കളയുകയാണെന്നും ബിസിസിഐ എത്തിക്സ് ഓഫീസര്‍ ഡികെ ജെയിന്‍ അറിയിച്ചു. ഇന്ത്യ സിമന്റ്സ് വൈസ് പ്രസിഡന്റായി ഇരിക്കുമ്ബോള്‍ തന്നെ ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ തലവനായി ജോലി നോക്കി എന്നതായിരുന്നു ദ്രാവിഡിനെതിരെയുള്ള പരാതി.

Share
Leave a Comment