പാര്‍ട്ടിക്കുള്ളിൽ ഭിന്നത രൂക്ഷം, അരൂരില്‍ അങ്കം പിഴച്ചു; തോൽവിയുടെ കാരണം വ്യക്തമാക്കി വെള്ളാപ്പള്ളി നടേശന്‍

സുധാകരന്‍ അഹോരാത്രം കഷ്ട്ടപ്പെട്ടപ്പോള്‍ ഐസക്ക് ഹാഷ് പൂഷ് കാട്ടി പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു

ആലപ്പുഴ: സി പി എമ്മിൽ ഭിന്നത രൂക്ഷമാണെന്നും, തമ്മിലടിയും, വികസനമില്ലായ്മയുമാണ് അരൂരിലെ തോൽവിയുടെ പ്രധാന കാരണമെന്നും എസ്എന്‍ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതേസമയം, പൂതന പരാമര്‍ശം തോൽവിയെ കാര്യമായി ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സുധാകരന്‍ അഹോരാത്രം കഷ്ട്ടപ്പെട്ടപ്പോള്‍ ഐസക്ക് ഹാഷ് പൂഷ് കാട്ടി പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആരിഫിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പരസ്യങ്ങളിലായിരുന്നു. അടിസ്ഥാന വികസനം മണ്ഡലത്തില്‍ നടന്നിട്ടില്ല. അരൂരിലെ പോലെ പാര്‍ട്ടിയില്‍ വിഭാഗീയത നിലനില്‍ക്കുന്ന ഒരു മേഖലയില്ല. അത് തോല്‍വിക്ക് കാരണമായി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റി. പാര്‍ട്ടി തന്നെ പാര്‍ട്ടിയെ തോല്‍പ്പിക്കുന്ന അവസ്ഥയാണ് ഉണ്ടയത്.

ALSO READ: ബിജെപിയും ബിഡിജെഎസ്സും രാമലക്ഷ്മണന്മാരെ പോലെ പ്രവര്‍ത്തിക്കും: കൃഷ്ണദാസ്

സുധാകരന്റെ പ്രവര്‍ത്തനമാണ് ഇത്രയും വോട്ട് കിട്ടാന്‍ കാരണം. പാര്‍ട്ടി ചുമതല ഏല്‍പ്പിക്കാഞ്ഞതു കൊണ്ടാകാം മന്ത്രി തോമസ് ഐസക്ക് ഹാഷ് പൂഷ് കാട്ടിപോകുകയാണ് ചെയ്തതെന്നും വെള്ളാപള്ളി കുറ്റപ്പെടുത്തി.

Share
Leave a Comment