ആനപ്പുറത്ത് കയറിവന്ന ഇന്ദിരാ ഗാന്ധിയെ ഓർമിപ്പിക്കുകയാണ് പ്രിയങ്ക ; ശത്രുഘ്‌നന്‍ സിന്‍ഹ പറയുന്നു

ന്യൂഡല്‍ഹി: ആനപ്പുറത്ത് കയറിവന്ന ഇന്ദിരാ ഗാന്ധിയെ ഓർമിപ്പിക്കുകയാണ് പ്രിയങ്കയെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറയുന്നു.കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാദ്രയുടെ ഉത്തര്‍പ്രദേശിലെ സന്ദര്‍ശനത്തെയാണ് അദ്ദേഹം ഇന്ദിരാഗാന്ധിയോട് ഉപമിച്ചത്.

സോന്‍ഭാദ്ര കൂട്ടക്കൊലയ്ക്ക് എതിരായി സമയബന്ധിതമായ പ്രിയങ്കയുടെ പ്രതിഷേധമാണ് അദ്ദേഹം മുന്‍ പ്രാധാനമന്ത്രിയും മുത്തശ്ശിയുമായ കൂടിയായ ഇന്ദിരയോട് ഉപമിച്ചത്.കോണ്‍ഗ്രസ് തലപ്പത്ത് ആര് എന്ന് ചോദിച്ച്‌ നിലനില്‍ക്കുന്ന ആശയക്കുഴപ്പത്തിന്റെ പരിഹാരവും സിന്‍ഹ നിര്‍ദ്ദേശിക്കുന്നുണ്ട്. പ്രിയങ്കയുടെ ഈ പെരുമാറ്റത്തിലൂടെ കോണ്‍ഗ്രസ് അധ്യക്ഷ ഏറ്റവും അനുയോജ്യയായ ആരാണെന്ന് വ്യക്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ച്ചയായുള്ള ട്വിറ്റുകളിലൂടെയാണ് സിന്‍ഹ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

Share
Leave a Comment