ലോകത്തിലെ ഏറ്റവും വലിയ സംയോജിത സൗരോര്‍ജ പദ്ധതി ചരിത്ര വിജയത്തിലേക്ക്

അബുദാബി : അപകടരഹിതമായി 10 ലക്ഷം മണിക്കൂര്‍ വിജയകരമായി പിന്നിട്ട് ഷംസ് സൗരോര്‍ജ പദ്ധതി ചരിത്രത്തിലേക്ക്. അബുദാബിയില്‍നിന്നു 120 കിലോമീറ്റര്‍ അകലെ അല്‍ദഫ്‌റയില്‍ 2013ലാണ് ലോകത്തിലെ ഏറ്റവും വലിയ സംയോജിത സൗരോര്‍ജ പദ്ധതിയായ ഷംസ് സ്ഥാപിതമായത്. ലോകത്തിലെ മറ്റൊരു സൗരോര്‍ജ പദ്ധതിക്കും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത നേട്ടമാണ് കൈവരിച്ചതെന്ന് ഷംസ് പവര്‍ കമ്പനി ജനറല്‍ മാനേജര്‍ മാജിദ് അല്‍ അവാദി പറഞ്ഞു.

100 മെഗാവാട്ട് കോണ്‍സന്‍ട്രേറ്റഡ് സോളര്‍ പവര്‍ ആണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. സൂര്യപ്രകാശത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിലൂടെ വര്‍ഷത്തില്‍ 1.75 ലക്ഷം കാര്‍ബണ്‍ മലിനീകരണം കുറയ്ക്കാന്‍ സാധിക്കുന്നു. ഇത് 15 ലക്ഷം മരം നട്ടുപിടിപ്പിക്കുകയോ 15,000 കാറുകളെ അബുദാബി റോഡുകളില്‍നിന്ന് മാറ്റുകയോ ചെയ്യുന്നതിന് തുല്യമാണെന്നും സൂചിപ്പിച്ചു.

 

Share
Leave a Comment