അരുണ്‍ ജയ്റ്റ്‌ലി മന്ത്രിയാകില്ല, ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കരുതെന്ന് മോദിയോട് ആവശ്യപ്പെട്ടു

തനിക്ക് കുറച്ച് സമയം ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

രണ്ടാം മോദിസര്‍ക്കാരില്‍ മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉണ്ടാകില്ലെന്ന കാര്യം ഉറപ്പായി. തന്നെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന്  ജയ്റ്റ്‌ലി  ഔദ്യോഗികമായി മോദിയോട് ആവശ്യപ്പെട്ടു.  തന്റെ ആരോഗ്യവും ചികിത്സയും കാരണം  ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ആവില്ലെന്നും  അതിനാല്‍ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്നും ആവശ്യപ്പെട്ട്  ജയ്റ്റ്‌ലി മോദിയ്ക്ക് കത്തയച്ചു. തനിക്ക് കുറച്ച് സമയം ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

അനാരോഗ്യം കാരണം ജയ്റ്റ്‌ലിയും സുഷമ സ്വരാജും മന്ത്രിസഭയില്‍ ഉണ്ടാകില്ലെന്ന് മുമ്പ് തന്നെ സൂചനയുണ്ടായിരുന്നു. ഇരുവരും തെരഞ്ഞെടുപ്പ് രംഗത്ത്  നിന്ന് മാറി നില്‍ക്കുകയായിരുന്നു. മോദി മന്ത്രിസഭയക്ക് രണ്ട് പ്രബലരായ മന്ത്രിമാരൈയാണ് ഇതുമൂലം നഷ്ടമാകുന്നത്. ധനമന്ത്രി എന്ന നിലയില്‍ ജയ്റ്റ്‌ലിയും വിദേശകാര്യമന്ത്രി എന്ന നിലയില്‍ സുഷമ സ്വരാജും സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച്ച വച്ചിട്ടുള്ളത്.

അനാരോഗ്യം കണക്കിലെടുക്കാതെയാണ് സുഷമ സ്വരാജ് പ്രവാസികളുടെ പ്രശ്‌നത്തില്‍ സജീവമായി ഇടപെടുകയും പരിഹാരം കണ്ടെത്തുകയും ചെയ്തിരുന്നത്. സുഷമ സ്വരാജ് രണ്ടാം മന്ത്രിസഭയില്‍ ഉണ്ടാകില്ല എന്ന കാര്യത്തില്‍ ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.

Share
Leave a Comment