മദ്യ ലഹരിയില്‍ ആശുപത്രി തകര്‍ത്തു; യുവാവ് കസ്റ്റഡിയില്‍

പാറശാല: പാറശാലയില്‍ ആശുപത്രി തകര്‍ത്ത യുവാവ് കസ്റ്റഡിയില്‍. പാറശാല കുഴിഞ്ഞാന്‍വിള വീട്ടില്‍ വിപി(25)നെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവം നടക്കുമ്പോള്‍ ഇയാള്‍ മദ്യ ലഹരിയിലായിരുന്നു.

മദ്യലഹരിയില്‍ ആശുപത്രിയിലെത്തിയ ഇയാള്‍ ഡോക്ടറുടെ മുറിയില്‍ കയറി അസഭ്യം പറഞ്ഞു. തുടര്‍ന്ന് ജീവനക്കാര്‍ കാര്യം അന്വേഷിച്ചപ്പോള്‍ ഇദ്ദേഹം വെള്ളകുടിക്കുവാനായി വെച്ചിരുന്ന സ്റ്റീല്‍ ഗ്ലാസ് ഉപയോഗിച്ച് കൈത്തണ്ട മുറിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ യുവാവ് അക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തി യുവാവിനെ കീഴ്‌പ്പെടുത്തി ചികിത്സ നല്‍കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Share
Leave a Comment