ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സിൽ(ഐ.ടി.ബി.പി.എഫ്) കായിക താരങ്ങള്‍ക്ക് അവസരം. ഗ്രൂപ്പ് സി നോൺ ഗസറ്റഡ് (നോൺ-മിനിസ്റ്റീരിയൽ) വിഭാഗത്തിലെ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലെ സ്പോർട്സ് ക്വാട്ട നിയമനത്തിന് അത്‌ലറ്റിക്സ്, ജൂഡോ, വാട്ടർ സ്പോർട്സ് (കയാക്കിങ്, കനോയിങ്), വാട്ടർ സ്പോർട്സ് (റോവിങ്), ബോക്സിങ്, ജിംനാസ്റ്റിക്സ്, വുഷു, ആർച്ചറി, ഷൂട്ടിങ്, സ്കീയിങ്, റെസ്‌ലിങ്, കരാട്ടെ എന്നീ കായികയിനങ്ങളിൽ മികവ് തെളിയിച്ച സ്ത്രീപുരുഷന്മാർക്ക് അപേക്ഷിക്കാം.121 ഒഴിവുകളുണ്ട്. നിലവിൽ നിയമനം താത്കാലികമാണെങ്കിലും പിന്നീട് സ്ഥിരപ്പെടാം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : itbpolice, itbpolice.nic.in
അവസാന തീയതി : ജൂൺ 21
Leave a Comment