കൊച്ചി: ശ്രീനിവാസനും, ധ്യാന്‍ ശ്രീനിവാസനും ആദ്യമായി പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കുട്ടിമാമ’ യുടെ ട്രൈലര്‍ പുറത്തിറങ്ങി. ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി എം വിനുവാണ്. മീര വാസുദേവും ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ നായികമാര്‍. ബ്ലെസ്സിയുടെ തന്മാത്രയ്ക്ക് ശേഷം മീര വാസുദേവിന്റെ തിരിച്ചു വരവ് കൂടിയാണ് ചിത്രം. മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകന്‍ വരുണാണ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
https://www.youtube.com/watch?v=FrQ0HxGWSgM
സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു. കുട്ടിമാമയുടെ കോ പ്രൊഡ്യൂസഴ്‌സ് വി സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ് – സുധാകര്‍ ചെറുകുറി, കൃഷ്ണമൂര്‍ത്തി. അരോമ മോഹനും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് സുരേഷ് മിത്രകാരി,സജി കുണ്ടറ. പിആര്‍ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.
ഒരു ഫാമിലി എന്റെര്‍റ്റൈനെര്‍ ആയിട്ടാണ് കുട്ടിമാമ ഒരുക്കിയിരിക്കുന്നത്.ചിത്രത്തില്‍ വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്. ശ്രീനിവാസനും, വിനീത് ശ്രീനിവസാനും ആദ്യമായി പ്രധാന വേഷങ്ങളില്‍ എത്തിയ മകന്റെ അച്ഛന്‍ എന്ന ചിത്രം സംവിധാനം ചെയ്തതും വി എം വിനുവായിരുന്നു. മെയ് രണ്ടാം വാരം സെന്‍ട്രല്‍ പിക്ചര്‍സാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
Post Your Comments