വര്‍ഷങ്ങളായി കാത്തിരുന്ന ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തില്‍ 104കാരി; ഞെട്ടലില്‍ നാട്ടുകാര്‍

104 കാരിയായ അന്ന ബ്രോക്കന്‍ ബ്രോസ് വര്‍ഷങ്ങളായി കൊണ്ടുനടന്ന ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ്. അതേസമയം അന്നയുടെ ആഗ്രഹം കണ്ട് ഞെട്ടലിലാണ് നാട്ടുകാര്‍. കാരണം മറ്റൊന്നുമല്ല… പോലീസ് തന്റെ കൈകളില്‍ വിലങ്ങ് വെക്കണമെന്നാണ് അന്ന ആഗ്രഹിച്ചത്. കൈകളില്‍ പൊലീസ് വിലങ്ങ് വച്ചപ്പോള്‍ അവര്‍ സന്തോഷം കൊണ്ട് കരഞ്ഞു പോയി. ഒരിക്കലും സാധിക്കില്ലെന്ന് കരുതിയ ആ ആഗ്രഹം സാധിച്ചതിന്റെ ത്രില്ലിലാണ് അന്ന ഇപ്പോള്‍.

ഇംഗ്ലണ്ട് സ്‌ട്രോക്ക് ലഹ് ഹോം കെയറില്‍ പൊലീസുകാര്‍ എത്തി ഈ വൃദ്ധയെ അറസ്റ്റ് ചെയ്തപ്പോളാണ് ചുറ്റും നിന്നവര്‍ ഞെട്ടിയത്. സ്‌ട്രോക്ക് ലഹ് ഹോം കെയറിന്റെ ഫേസ് ബുക്ക് പേജില്‍ അന്നയുടെയും പൊലീസുകാരുടെയും ചിത്രങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു. വാട്ട് എ മാജിക്കല്‍ ഡേ എന്നായിരുന്നു ഇവര്‍ ചിത്രത്തിന് നല്‍കിയ പേര്. 1914ലാണ് അന്ന ജനിച്ചത്. പൊലീസ് അന്നയുടെ കൈകളില്‍ വിലങ്ങ് വച്ചപ്പോള്‍ ഓരോ നിമിഷവും അവര്‍ ആസ്വദിക്കുകയായിരുന്നുവെന്ന് ഹോം കെയറിലെ അധികൃതര്‍ പറയുന്നു. അറസ്റ്റ് ചെയ്തതിനു ശേഷം അന്നയെ പൊലീസ് വാഹനത്തിന്റെ മുന്നിലിരുത്തിയാണ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി എത്തിച്ചത്.

Share
Leave a Comment