എസ്എസ്എല്‍സി കണക്കു പരീക്ഷ;തീയതി മാറ്റി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13ന് ആരംഭിച്ച് 28ന് അവസാനിക്കും. മുന്‍പ് നല്‍കിയ ടൈംടേബിള്‍ പ്രകാരം 26നായിരുന്നു പരീക്ഷ അവസാനിക്കേണ്ടത്. മാര്‍ച്ച് 25ന് നടക്കുന്ന സോഷ്യല്‍ സയന്‍സ് പരീക്ഷയ്ക്ക് ശേഷം 26ന് പരീക്ഷ ഉണ്ടായിരിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടുള്ള ഗണിതശാസ്ത്രം പരീക്ഷ 26നു പകരം 27ന് നടക്കും. അധ്യാപക സംഘടനകളുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ചേര്‍ന്ന ക്യൂഐപി മോണിറ്ററിംഗ് യോഗത്തിലാണ് ഈ തീരുമാനം.

എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 18 മുതല്‍ 27 വരെ നടക്കും. വെള്ളിയാഴ്ചകളില്‍ 9.30നായിരിക്കും പരീക്ഷ നടക്കുന്നത്. മറ്റുള്ള ദിവസങ്ങളില്‍ രാവിലെ പത്തിനായിരിക്കും പരീക്ഷ ആരംഭിക്കുക.

Share
Leave a Comment