കോഴിക്കോട്: ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോഴിക്കോട് പറഞ്ഞു. . പ്രദേശത്തെ ആളുകള്‍ മാത്രമല്ല സമരം നടത്തുന്നതെന്നും പിന്നില്‍ ദുരുദ്ദേശങ്ങളുമുണ്ടെന്നും അദ്ദേഹം . പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വ്യവസായ വല്‍ക്കരണമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ന്യായമായ പ്രശ്നങ്ങള്‍ പരിഹരിക്കും. അവിടെ താമസിക്കുന്ന ആളുകള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് പരിശോധിക്കും. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
അതേസമയം ആലപ്പാട്ടെ ഖനനം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സംസ്ഥാന വ്യവസായ മന്ത്രി ഇപി ജയരാജന്‍ വ്യക്തമാക്കിയത്. ആലപ്പാട്ടെ പരിസ്ഥിതി പ്രശ്നത്തെക്കുറിച്ച് ഇതുവരേയും സര്‍ക്കാരിന് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment