തിരുവനന്തപുരം: ബിജെപി സംസ്ഥാന സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ ശബരിമല വിഷയത്തിൽ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. എന്നാൽ ആരോഗ്യനില മോശമായതിനെത്തുടർന്ന് രാധാകൃഷ്ണനെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റും.
രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതിനാൽ സമരം ഉടൻ അവസാനിപ്പിക്കണമെന്ന് ഇന്നലെ ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു. എ എൻ രാധാകൃഷ്ണന് സമരം അവസാനിപ്പിക്കേണ്ടി വന്നാൽ മുതിർന്ന നേതാവ് സി കെ പത്മനാഭൻ പകരം നിരാഹാരമിരിക്കും. പ്രശനത്തിൽ സർക്കാർ ഉടൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും.
ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക ,കെ സുരേന്ദ്രനെതിരായ കേസുകൾ പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാധാകൃഷ്ണന് സമരം തുടങ്ങിയത്.രാധാകൃഷ്ണന്റെ ജീവന് രക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
Post Your Comments