ദുബായ്: ദുബായ് ഭരണാധികാരിയുടെ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ കോള്‍ ലഭിച്ചില്ലെന്ന് പറഞ്ഞ് കരഞ്ഞ പെണ്‍കുട്ടിയെ നേരിലെത്തി സന്ദർശിച്ച് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് ഷെയ്ഖ് മുഹമ്മദ് ഫോണിലൂടെ റെക്കോര്‍ഡ് ചെയ്ത ഓഡിയോ സന്ദേശം അയച്ചിരുന്നു. ഇത് ലഭിച്ചില്ലെന്ന് പറഞ്ഞാണ് സലാമ അല്‍ ഖഹ്തനി എന്ന പെൺകുട്ടി കരഞ്ഞത്. സലാമയെ കണ്ട ഭരണാധികാരി അവള്‍ക്കൊപ്പമിരുന്ന് സംസാരിക്കുകയുണ്ടായി.
Leave a Comment