ചെന്നൈ: തമിഴ് താരം വിജയ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് സർക്കാർ. ചിത്രത്തിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് തമിഴ്നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. എ.ഐ.ഡി.എം.കെ പ്രവര്‍ത്തകര്‍ വിജയ്‌യുടെ കട്ടൗട്ടുകളും ഫ്ലക്സുകളും തീയേറ്ററിന് മുന്നില്‍ നിന്ന് നീക്കം ചെയ്യുകയും പലയിടങ്ങളിലും സെക്കന്റ്ഷോ റദ്ദാക്കുകയും ചെയ്തിരുന്നു.
സര്‍ക്കാര്‍ സിനിമയില്‍ നിലവിലെ ഭരണകക്ഷിയായ എ.ഐ.ഡി.എം.കെ യെ അധിക്ഷേപിക്കുന്ന വിധത്തിലുള്ളതാണെന്നും അത് നീക്കം ചെയ്യണമെന്നുമാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് എ.ഐ.ഡി.എം.കെ മന്ത്രിമാരും രംഗത്തെത്തിയിരുന്നു. അന്തരിച്ച മുന്‍മുഖ്യ മന്ത്രി ജയലളിതയ്ക്കെതിരായ പരാമര്‍ശങ്ങള്‍ ചിത്രത്തിലുണ്ടെന്നും പാര്‍ട്ടി അംഗങ്ങള്‍ ആരോപിച്ചു.
സര്‍ക്കാര്‍ സിനിമയിലെ ‘ഒരുവിരല്‍ പുരട്ചി’ എന്ന ഗാനത്തിലെ ഒരു രംഗമാണ് എ.ഐ.ഡി.എം.കെയെ പ്രകോപിപ്പിച്ചത്. ജയലളിതാ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. സമാനമായ രീതിയില്‍ ഗാനരംഗത്തില്‍ ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ കത്തിക്കുന്ന രംഗമുണ്ട് എ.ഐ.ഡി.എം.കെ ആരോപിച്ചു.
ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ അവതരിപ്പിക്കുന്ന കോമളവല്ലി എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട വിവാദ ഡയലോഗ് മ്യൂട്ട് ചെയ്യുമെന്നും വിവാദ രംഗം ചിത്രത്തില്‍ നിന്ന് ഒഴിവാക്കാമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ജയലളിതയുടെ യഥാർത്ഥ പേര് കോമളവല്ലി എന്നാണ്.
Post Your Comments