ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് യുവതി പമ്പയിൽ

പമ്പ :  ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് യുവതി പമ്പയിൽ. ചേർത്തല സ്വദേശി അഞ്ജുവാണ് ഭർത്താവിനും രണ്ടു കുട്ടികൾക്കും ഒപ്പം ദർശനത്തിനായി പമ്പയിൽ എത്തിയത്. യുവതിയുടെ പശ്ചാത്തലം പോലീസ് പരിശോധിക്കുന്നെന്നും  ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നെന്നുമാണ് റിപ്പോർട്ട്.  വൈകീട്ട് അഞ്ചരയോടെ കെ.എസ്.ആര്‍.ടി.സിയില്‍ പമ്ബയില്‍ എത്തിയ ഇവര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തി ഉദ്യോഗസ്ഥരുമായി സംസാരിക്കുകയാണ്. ഒരു മണിക്കൂറിനകം തീരുമാനം എന്താണെന്ന് അറിയിക്കാമെന്ന് പൊലീസ് നേതൃത്വം അറിയിച്ചു.

 

Share
Leave a Comment