ഭാഗ്യദേവത മുസ്തഫയെ തേടിയെത്തി; 80 ലക്ഷം രൂപ നേടിയത് ഇങ്ങനെ

മുഹമ്മദ് മുസ്തഫ 10 വര്‍ഷമായി ലോട്ടറി വില്‍പന രംഗത്തുണ്ട്.

വെട്ടത്തൂര്‍: വില്‍ക്കാതെ പോയ 14 ടിക്കറ്റുകളൊന്നില്‍ മുസ്തഫയുടെ ഭാഗ്യമെത്തി. ഇന്നലെ നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം (80 ലക്ഷം രൂപ) മാണ് മുസ്തഫയെ തേടിയെത്തിയത്. വെട്ടത്തൂര്‍ കാപ്പിലെ പിലാക്കല്‍ മുഹമ്മദ് മുസ്തഫ 10 വര്‍ഷമായി ലോട്ടറി വില്‍പന രംഗത്തുണ്ട്. വീട് പണി പൂര്‍ത്തീകരിക്കും, മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കും എന്നിവയാണ് ആഗ്രഹങ്ങളെന്ന് മുസ്തഫ പറയുന്നു. പെരിന്തല്‍മണ്ണ നന്ദനം ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് മുസ്തഫ ടിക്കറ്റ് എടുത്തത്.

Share
Leave a Comment