ഗാന്ധിനഗർ: കള്ളനോട്ടുകൾ പിടികൂടി. എൻഐഎ നൽകിയ വിവരത്തെ തുടർന്ന് ഗുജറാത്തിലെ ജുനാഗഡിൽനിന്നും 1,52,000 രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സഞ്ജയ് ദേവാലിയ എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പശ്ചിമബംഗാളിൽനിന്നാണ് ഇയാൾ കള്ളനോട്ടുകൾ കൊണ്ടുവന്നത്. 2,000 രൂപയുടെ 53 നോട്ടുകളും 500 രൂപയുടെ 92 നോട്ടുകളുമാണ് ഇയാളിൽനിന്നു കണ്ടെടുത്തത്. കഴിഞ്ഞ രണ്ട് ദിവസമായി എൻഐഎ ദേവാലിയെ നിരീക്ഷിച്ചുവരികയായിരുന്നു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം സംഘം അറിയിച്ചു.
Leave a Comment