പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരായ സമരത്തിനിടെ നേതാവിന്റെ രാഷ്ട്രീയ വിരുദ്ധ പ്രസംഗം വിവാദമാകുന്നു. ഭരണഘടന കത്തിച്ചുകളയണമെന്നായിരുന്നു പത്തനംതിട്ട കോടതിയിലെ അഭിഭാഷകന്‍ കൂടിയായ അഡ്വ. മുരളീധരന്‍ ഉണ്ണിത്താന്റെ പ്രസംഗത്തിലെ ഉള്ളടക്കം.
ഒക്ടോബര്‍ ഒന്നിന് ബിജെപിയും സംഘപരിവാറും ചേര്‍ന്ന് പത്തനംതിട്ടയിലെ കുമ്പഴയില്‍ സംഘടിപ്പിച്ച സമരത്തിനിടെയായിരുന്നു നേതാവിന്റെ വിവാദ പ്രസംഗം. ജനങ്ങള്‍ അന്തസ്സായി ജീവിക്കുന്നത് ഭരണഘടന നോക്കിയല്ലെന്നും നമ്മുടെ സംസ്‌ക്കാരമാണ് നമ്മെ നയിക്കുന്നതെന്നും ഇയാള്‍ പ്രസംഗത്തില്‍ പറഞ്ഞു.
കോട്ടിട്ട സായിപ്പന്‍മാര്‍ എഴുതിയ ഈ പണ്ടാരം നമ്മുടെ തലയില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് ഉണ്ണിത്താന്‍ പ്രസംഗത്തില്‍ പറയുന്നു. ഭരണഘടന ചുടേണ്ട കാലം കഴിഞ്ഞെന്നും ചുടുന്ന കാലം വരുമെന്നതില്‍ സംശയമില്ലെന്നും ഇയാള്‍ പറയുന്നു. പ്രസംഗം വിവാദമായതോടെ ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
Post Your Comments