കോഴിക്കോട്: മാതാവിന്റെ സാന്നിധ്യത്തില്‍ പതിമൂന്ന് കാരിയായ പെണ്‍കുട്ടിയെ പല സ്ഥലങ്ങളില്‍ വെച്ചും പീഡിപ്പിച്ച കേസിലെ പ്രധാന പ്രതി എടച്ചേരി തലായി സ്വദേശി വിദേശത്തേക്ക് കടന്നു. വളയം പൊലീസിന്റെ അനാസ്ഥയാണ് പ്രതി വിദേശത്തേക്ക് കടക്കാനിടയാക്കിയതെന്നാണ് ആരോപണം . പ്രധാന പ്രതി മുങ്ങിയതോടെ കേസന്വേഷണം ഇരുട്ടില്‍ തപ്പുകയാണ്. വാണിമേല്‍ പുതുക്കയം കോളനിയില്‍ നിന്നും പെണ്‍കുട്ടിയെ വയനാട്,ഗൂഡല്ലൂര്‍,കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ കൂട്ടി കൊണ്ട് പോയതായാണ് പൊലീസിന് ലഭിച്ച വിവരം. പെണ്‍കുട്ടിയും മാതാവും കോണ്ടോട്ടിയില്‍ താമസമാക്കിയ ഘട്ടത്തില്‍ അവിടെ നിന്നും പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ചിട്ടുണ്ട്.
രണ്ടിടത്തും പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തത് പെണ്‍കുട്ടിയുടെ മാതാവാണ്.ഭര്‍ത്താവുമായി തെറ്റി പിരിഞ്ഞു കഴിയുന്ന നജ്മ ഏവിടെ സഞ്ചരിക്കുമ്പോഴും മകളെ കൂടെ കൂട്ടാറുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. പെണ്‍കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വളയം പൊലീസ് അര്‍ധ രാത്രിയില്‍ എടച്ചേരിയിലെ സംശയിക്കുന്ന യുവാവിന്റെ വീട്ടിലെത്തിയിരുന്നു.യുവാവ് വീട്ടിലുണ്ടോയെന്ന് ചോദിച്ച പൊലീസിനോട് ഇല്ലെന്ന മറുപടിയാണ് വീട്ടുകാര്‍ നല്‍കിയത്. വാഹന സംബന്ധമായ കേസിലെ അന്വേഷണത്തിന് എത്തിയെന്നായിരുന്നു പൊലീസ് വീട്ടുകാരോട് പറഞ്ഞത്.
സംശയം തോന്നിയ യുവാവ് നടത്തിയ സമാന്തര അന്വേഷണത്തിലാണ് പീഡന കേസില്‍ പൊലീസ് തന്നെ തിരയുന്നതായി മനസ്സിലായത്. ഇതോടെ യുവാവ് വിദേശത്തേക്ക് മുങ്ങുകയായിരുന്നുവെന്നാണ് പൊലീസില്‍ നിന്നും തന്നെ ലഭിക്കുന്ന വിവരം. സംഭവത്തോടനുബന്ധിച്ച് വാണിമേല്‍ പുതുക്കയം രാജീവ് ഗാന്ധി കോളനിയിലെ നജ്മ (34)യെ നാദാപുരം എസ്‌ഐ.എന്‍.പ്രജീഷ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കേസന്വേഷണം നാദാപുരം പൊലീസ് വളയം പൊലീസിന് കൈമാറുകയായിരുന്നു.അതിന് ശേഷമാണ് കേസില്‍ വന്‍ അട്ടിമറിയുണ്ടായത്..
പുതുതായി പാസ്പോര്‍ട്ടടക്കം തരപ്പെടുത്തിയാണ് പ്രതി മുങ്ങിയതെന്ന സൂചനയുമുണ്ട്.പൊലീസിലെ ചില ഉന്നതരില്‍ നിന്നും പ്രതിക്ക് ചില വിവരങ്ങള്‍ ലഭിച്ചതായും പറയപ്പെടുന്നുണ്ട്. .പ്രതിയെന്ന് സംശയിക്കുന്ന ആള്‍ മുങ്ങിയതോടെ യുവാവിന് സംഭവത്തില്‍ നല്ല പങ്കുണ്ടെന്ന് പൊലീസ് തന്നെ പറയുന്നുണ്ട്. പീഡന കേസിനെ കുറിച്ച് യുവാവിന് കൂടുതല്‍ വിവരങ്ങള്‍ അറിയുമെന്നാണ് പൊലീസിന് ലഭിച്ച വിവരം.പെണ്‍കുട്ടി യുവാവിന്റെ പേര് മാത്രമാണ് വ്യക്തമായി പറഞ്ഞതെന്ന് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. മാതാവിന്റെ പിന്തുണയോടെ തന്നെ പീഡിപ്പിക്കുന്നതായി ബന്ധുക്കളോട് കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി തുറന്ന് പറഞ്ഞത്.
നാദാപുരത്തെ ബന്ധുവിന്റെ കല്ല്യാണത്തിന് എത്തിയ സമയത്താണ് വിവരം പുറത്ത് പറഞ്ഞത്.ഇതോടെ പെണ്‍കുട്ടിയുടെ സഹോദരന്റെ നേത്യത്വത്തില്‍ നാദാപുരം പൊലീസില്‍ എത്തി പരാതി നല്‍കുകയായിരുന്നു. നാദാപുരം പൊലീസ് കേസ് രജിസ്റ്റ്രര്‍ ചെയ്ത് വളയം പൊലീസിന് കൈമാറുകയായിരുന്നു. വാണിമേലില്‍ നിന്നും പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഘത്തില്‍ അഞ്ച് പേരുണ്ടെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.നേരത്തെ മാതാവ് ചേലക്കാട് കോളനിയില്‍ താമസമാക്കിയിരുന്നു. അവിടെ നിന്നും പെണ്‍കുട്ടിയെ ശല്യം ചെയ്തതായുള്ള വിവരവും പുറത്ത് വന്നിട്ടുണ്ട്. പെണ്‍കുട്ടിയുമായി യാത്ര നടത്തിയവരുടെ മുഴുവന്‍ പേര്‍ വിവരങ്ങളും ഇപ്പോള്‍ പൊലീസിന് ലഭിച്ചിട്ടില്ല.
മുഴുവന്‍ പേര്‍ വിവരങ്ങളും മാതാവ് പറയുമെന്ന അഭിപ്രായം പൊലീസിനില്ല.അതിനാല്‍ മാതാവിന്റെ ഫോണ്‍ നമ്പറിലേക്ക് വന്ന കോളുകള്‍ മുഴുവന്‍ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.പ്രതികള്‍ പെണ്‍കുട്ടിയുടെ മാതാവിനെ വിളിച്ച ഫോണ്‍ നമ്പറുകളും മറ്റ് വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. കേസന്വേഷണത്തില്‍ ഇവ ഏറെ നിര്‍ണ്ണായകമാണെന്ന് പൊലീസ് പറഞ്ഞു.
Post Your Comments