സർക്കാർ ശബരിമലയെ അവഗണിക്കുന്നുവെന്ന് ഒ. രാജഗോപാൽ

തിരുവനന്തപുരം: സർക്കാർ ശബരിമലയെ അവഗണിക്കുന്നുവെന്ന് ഒ. രാജഗോപാൽ എംഎൽഎ. ലക്ഷക്കണക്കിനു ഭക്തജനങ്ങള്‍ എത്തുന്ന ശബരിമലയോടു സംസ്ഥാന സര്‍ക്കാരിന് ഉദാസീന മനോഭാവമാണെന്ന് അദ്ദേഹം പറഞ്ഞു . സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വേണ്ട സൗകര്യങ്ങള്‍ എത്രയും വേഗം ഉണ്ടാക്കുന്നതിനു നിര്‍ദേശം കൊടുക്കുന്ന മുഖ്യമന്ത്രി പ്രളയത്തില്‍ നശിച്ച പമ്പാതീരം പുനര്‍നിര്‍മാണത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും രാജഗോപാൽ ആരോപിച്ചു.

പമ്പയില്‍ സന്ദര്‍ശനം നടത്തിയശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജഗോപാൽ. ശബരിമലയിൽ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു.

Share
Leave a Comment