ഓര്‍മ്മക്കുറവിനെ പ്രതിരോധിക്കാന്‍ ആപ്പുമായി വിദ്യാര്‍ത്ഥികള്‍

പുതിയ ആപ്പിലൂടെ രോഗികള്‍ ഒരു പരിധിവിട്ട് ദൂരേയ്ക്ക് പോയാല്‍ ബന്ധുക്കള്‍ക്ക് നിര്‍ദ്ദേശം ലഭിക്കുന്നു

അള്‍ഷിമേഴ്‌സ് പോലുള്ള ഓര്‍മ്മകള്‍ നശിക്കുന്ന രോഗങ്ങളെ കുറിച്ച് നമ്മളെന്നും ഉത്കണ്ഠരാണ്. ദൈന്യംദിന ജീവിതത്തില്‍ ചെയ്ത കാര്യങ്ങളേത് ചെയ്യാത്തതേതെന്ന് ഇവര്‍ പെട്ടെന്ന് മറന്നു പോകുന്നു. എന്നാല്‍ ഇത്തരം രോഗികള്‍ക്ക് സഹായകമാകുന്ന ഒരു ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരുക്കൂട്ടം വിദ്യാര്‍ത്ഥികള്‍. പിഇഎസ് യൂണിവേര്‍സിറ്റിയിലെ ഏഴുപേരടങ്ങുന്ന കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഡിമെന്‍ഷ്യ, അള്‍സിമേഷ്‌സ് തുടങ്ങിയ മറവി രോഗികള്‍ക്ക് ഇതേറെ
സഹായകമാകുമെന്നാണ് ഇവര്‍ പറയുന്നത്.

രോഗികള്‍ക്കും അവരെ പരിചരിക്കുന്നവരക്കും ഇതുപയോഗിച്ച് അവര്‍ക്ക് ഏറ്റവും വേണ്ടപ്പെട്ടവരുടെ ഫോട്ടോകള്‍ അപ്പ്‌ലോഡ് ചെയ്യാനും അവരെ മനസ്സിലാക്കാനു സാധിക്കും. അവരുടെ പേരു വിവരങ്ങളാണ് രോഗികള്‍ക്ക് ഇതിലൂടെ ലഭിക്കുക. കൂടാതെ വഴിയാറിയാതെ സഞ്ചരിക്കാനുള്ള സാഹചര്യങ്ങള്‍ ഇത്തരം രോഗികളില്‍ അധികമായി കണ്ടുവരുന്ന ഒന്നാണ്. പുതിയ ആപ്പിലൂടെ രോഗികള്‍ ഒരു പരിധിവിട്ട് ദൂരേയ്ക്ക് പോയാല്‍ ബന്ധുക്കള്‍ക്ക് നിര്‍ദ്ദേശം
ലഭിക്കുന്നു.

ALSO READ:ഇനി ബഹിരാകാശത്തുനിന്നും സെൽഫിയെടുക്കാം : ‘നാസ സെല്‍ഫി’ ആപ്പ്

രോഗികളുടെ ദിനചര്യ ഇതില്‍ അപ്പ്‌ലോഡ് ചെയ്യുന്നതിനാല്‍ ഓരോന്നും ആവര്‍ത്തിക്കപ്പെടാതിരിക്കാനായും ആപ്പിലൂടെ നിര്‍ദ്ദേശം ലഭിക്കും. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുന്‍പ് രോഗികള്‍ക്കായി തയ്യാറാക്കിയ ചോദ്യാവലിക്ക് അനുസരിച്ചാണ് ഓരോരുത്തരുടേയും രോഗത്തിന്റെ തീവ്രത മനസ്സിലാക്കി അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നത്.

Share
Leave a Comment