വീണ്ടും ആള്‍ക്കൂട്ടക്കൊല; ഇരുപത് വയസുകാരനെ തല്ലിക്കൊന്നു

ഷാരൂഖ് അടങ്ങുന്ന നാലംഗ സംഘം പശുക്കളെ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം

ലക്‌നോ: വീണ്ടും ആള്‍ക്കൂട്ടക്കൊല, ഇരുപത് വയസുകാരനെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലെ ഭോലാപുര്‍ ഹിന്ദോലിയ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ഷാരൂഖ് ഖാന്‍ എന്ന യുവാവിനെ അമ്പതോളം പേരടങ്ങുന്ന സംഘം മര്‍ദിച്ച് കൊലപ്പെടുത്തിയത്. തയ്യല്‍ തൊഴിലാളിയായ ഷാരൂഖ് സുഹൃത്തുക്കള്‍ക്കൊപ്പം സമീപപ്രദേശത്തെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടയിലാണ് മോഷ്ടാവെന്നാരോപിച്ച് തല്ലികൊന്നതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.

ഷാരൂഖ് അടങ്ങുന്ന നാലംഗ സംഘം പശുക്കളെ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മറ്റു മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. പുലര്‍ച്ചെ മൂന്നു മണിക്ക് പ്രദേശത്തെ കര്‍ഷകന്റെ വീട്ടില്‍ നിന്നും കാളയെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കി. ആശുപത്രിയിലെത്തിക്കുമ്പോള്‍ കൂടുതല്‍ പരിക്കുകള്‍ ഉണ്ടായിരുന്നില്ലെന്നും മരുന്ന് അമിതമായി നല്‍കിയതാവാം മരണകാരണമെന്നും പൊലീസ് പറയുന്നു.

Also Read : ആള്‍ക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട അന്യ സംസ്ഥാന തൊഴിലാളിയുടെ ഭാര്യ മാനസികനില തെറ്റിയ നിലയിൽ

എന്നാല്‍ ഷാരൂഖ് ഉള്‍പ്പെടുന്ന സംഘം പശുമോഷ്ടാക്കള്‍ ആണെന്നാണ് പൊലീസും പറയുന്നത്. പുലര്‍ച്ചെ മൂന്നു മണിക്ക് പ്രദേശത്തെ കര്‍ഷകന്റെ വീട്ടില്‍ നിന്നും കാളയെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. പൊലീസ് സ്ഥലത്തെത്തി ഷാരൂഖിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ മരിക്കുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.

Share
Leave a Comment